ഇൗ സൗഹൃദത്തിന്​ ഇടംവലമില്ല; തൊട്ടുരുമ്മി മലപ്പുറത്തെ പാർട്ടി ഓഫിസുകൾ

മലപ്പുറം: രാഷ്​ട്രീയപാർട്ടി പ്രവർത്തകർ പരസ്പരം ഓഫിസുകൾ തകർക്കുകയും കൊടിമരങ്ങളും തോരണങ്ങളും നശിപ്പിക്കുകയു ം ചെയ്യുന്നതാണ്​ പല​പ്പോഴും വാർത്തയാകുന്നത്​. തെരഞ്ഞെടുപ്പ് കാലമായാൽ ഇൗ വൈരം കൂടുകയും ചെയ്യും.

എന്നാൽ, മലപ്പുറം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റുംമുറി ഉന്നംതലയിൽ വ്യത്യസ്തമാണ് കാര്യങ്ങൾ. ഇവിടെ ഒരേ കെട്ടിടത്തിൽ അടുത്തടുത്താ‍യി സ്ഥിതി ചെയ്യുന്നത് വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്നവരുടെ ഓഫിസുകളാണ്.

ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, മുസ്​ലിം ലീഗ് എന്നീ സംഘടനകളുടെ ഓഫിസുകളാണ് ഒരുമിച്ചുള്ളത്. ഒരു മുന്നണിയിലായ കോൺഗ്രസ്​ ലീഗ്​ ഒാഫിസുകൾക്ക്​ മധ്യത്തിലാണ്​ ഡി.വൈ.എഫ്.ഐ യൂത്ത് സ​െൻറർ. ഇവിടെ നടക്കുന്ന ചർച്ചകൾ രണ്ട് ഓഫിസിലുമിരുന്നാൽ കേൾക്കാം. ഇടംവലം നോക്കാതെ സൗഹൃദമാതൃക തീർക്കുകയാണ് ഇതിലൂടെ ഉന്നംതല.

Tags:    
News Summary - unnam thala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.