കൊച്ചി: സി.പി.എം ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്‍ററിന് കേരള സർവകലാശാലയുടെ ഭൂമി പതിച്ചു നൽകിയെന്നാരോപിക്കുന്ന ഹരജിയിൽ പാർട്ടി സെക്രട്ടറിയോടടക്കം വിശദീകരണം തേടി ഹൈകോടതി. കേരള സർവകലാശാല മുൻ ജോയന്‍റ് രജിസ്ട്രാർ ആർ.എസ്. ശശികുമാർ നൽകിയ പൊതുതാൽപര്യ ഹരജിയിൽ എതിർകക്ഷികൾ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം.
ഇവർക്ക് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. 1977ൽ എ.കെ.ജി സെന്‍ററിന് ഭൂമി കൈമാറിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കണ്ടെത്താൻ വില്ലേജ് ഓഫിസർക്കോ ജില്ലാ കലക്ടർക്കോ ആർക്കിയോളജി വകുപ്പിനോ സാധിച്ചിട്ടില്ലെന്നാണ് ഹരജിക്കാരന്‍റെ ആരോപണം.
15 സെന്‍റ് ഭൂമി മാത്രമാണ് ഉത്തരവ് പ്രകാരം നൽകിയതെന്ന് പറയുമ്പോഴും സർക്കാർ പുറമ്പോക്കുൾപ്പെടെ കൂടുതൽ സ്ഥലം സി.പി.എം കൈവശപ്പെടുത്തിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.