മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ

കേരളം എന്തു ചോദിച്ചാലും നൽകുന്ന മന്ത്രാലയമാണ് റെയിൽവെ മന്ത്രാലയം. കേരളത്തിന്‍റെ റെയില്‍വെ വികസനത്തിന് വകയിരുത്തിയ 2744 കോടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. തെരഞ്ഞെടുപ്പിനും എത്രയോ മുമ്പ് കേരളത്തിന്‍റെ റയിൽവെ വികസനത്തിന് മുൻ സർക്കാരുകളുടെ ഇരട്ടി തുക നരേന്ദ്ര മോദി സർക്കാർ നൽകി. തീവണ്ടികള്‍ക്ക് ‘ഇലക്ഷന്‍ സ്റ്റോപ്പ്’ എന്ന വിമർശനം വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നവരുടേതാണെന്നും വി.മുരളീധരൻ പറഞ്ഞു.

പരശുറാം എക്സ്പ്രസിന് ചിറയൻകീഴിൽ സ്റ്റോപ്പ് വേണമെന്ന വർഷങ്ങളുടെ ആവശ്യം യാഥാർഥ്യമായി. രണ്ട് വന്ദേഭാരതുകള്‍ സംസ്ഥാനത്ത് സർവീസ് ആരംഭിച്ചു. കുടിയിറങ്ങേണ്ടി വരുമോ എന്ന് ഭയന്ന ജനങ്ങൾക്ക് ആ ആശങ്ക അകറ്റി നൽകി. രാജ്യത്തെ റെയില്‍വെ വികസനത്തില്‍ മുന്തിയ പരിഗണന കിട്ടുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ഗുരുവായൂർ എക്സ്പ്രസിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് വേണമെന്നത് കേന്ദ്രമന്ത്രി സംഘടിപ്പിച്ച റെയിൽ ജനസഭയിൽ ലഭിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി ആവശ്യം റെയിൽ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു

Tags:    
News Summary - Union Minister V. Muralidharan said that the third Narendra Modi government will change the face of Kadaikkavur station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.