സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കാത്തത് നിരാശാജനകം; വെള്ളി നികുതി കൂട്ടിയതിനാൽ 3450 രൂപ കൂടി -എ.കെ.ജി.എസ്.എം.എ

കൊച്ചി: കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാത്തത് നിരാശാജനകമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ട്രഷററും ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ. എസ്. അബ്ദുൽനാസർ. സ്വർണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമായി തന്നെ നിലനിർത്തുകയാണ് ചെയ്തത്.

കൂടാതെ ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി നികുതി വർധിപ്പിച്ചത് വില വർധിക്കാനിടയാക്കും.

വെള്ളിയുടെ ഇറക്കുമതി നികുതി 5 ശതമാനം വർധിപ്പിച്ചതും വിലയിൽ കാര്യമായ വർധനവിനിടയാക്കും. 69,000 രൂപയായിരുന്ന ഒരു കിലോഗ്രാം വെള്ളിയുടെ വില ബജറ്റിൽ 5 % ഇറക്കുമതി നികുതി വർദ്ധിപ്പിച്ചതോടെ 3450 രൂപ വർധിച്ചിട്ടുണ്ട്.

ആദായ നികുതി സ്ലാബ് 7 ലക്ഷം രൂപയാക്കി ഉയർത്തിയത് എ.കെ.ജി.എസ്.എം.എ സ്വാഗതം ചെയ്തു. സ്വർണാഭരണ വ്യവസായത്തിന്റെ അടിസ്ഥാന വികസനത്തിന് ജുവലറി പാർക്കുകൾ, ബുള്ളിയൻ ബാങ്ക് തുടങ്ങിയവ സംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനമുണ്ടായിട്ടില്ല. ലബോറട്ടറികളിൽ ഉൽപാദിപ്പിക്കുന്ന ഡയമണ്ടിനെ പ്രകൃതിദത്ത ഡയമണ്ടിന് നൽകുന്ന കസ്റ്റംസ് ഡ്യൂട്ടി ഇളവ് നൽകുന്നത് ഗുണം ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - UNION BUDGET 2023: AKGSMA unhappy with gold import duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.