കൊച്ചി: കോർപറേറ്റുകളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച കേന്ദ്രബജറ്റ് സാധാരണക്കാര െൻറ വീടെന്ന സ്വപ്നത്തിനും വിലങ്ങുതടിയാവും. വീട് നിർമാണവുമായി ബന്ധപ്പെട്ട ഉപകരണ ങ്ങളുടെയും സാമഗ്രികളുടെയും വൻ വിലക്കയറ്റമാണ് വരാനിരിക്കുന്നത്. സെറാമിക് റൂഫ് ട ൈൽ, വാൾ ടൈൽ, ഫർണിച്ചർ, സ്റ്റീൽ ഫിറ്റിങ്സ് തുടങ്ങിയവയുടെ തീരുവവർധനയും ഈ മേഖലയെ ദ ോഷകരമായി ബാധിക്കും.
10 ശതമാനം തീരുവയുണ്ടായിരുന്ന സെറാമിക് റൂഫ് ടൈൽ, വാൾ ടൈൽ, സ്റ്റീൽ ഫിറ്റിങ്സ്, മാർബിൾ സ്ലാബ്, സ്റ്റീൽ ഫിറ്റിങ്സ്, സീലിങ് കവർ, വാൾ കവർ എന്നിവക്ക് 15 ശതമാനമായി ഉയർത്തിയതാണ് നിർമാണമേഖലയെ ബാധിക്കുക.
നിലവിൽ സിമൻറ്, സാനിറ്ററി ഉപകരണങ്ങൾ, സ്റ്റീൽ തുടങ്ങിയ എല്ലാ നിർമാണവസ്തുക്കൾക്കും 28 ശതമാനം നികുതി അടക്കേണ്ടിവരുന്നുണ്ട്. ഇത് 10 ശതമാനമോ എട്ട് ശതമാനമോ ആയി കുറക്കണമെന്നാണ് നിർമാണമേഖലയിലുള്ളവർ ഏെറക്കാലമായി ആവശ്യപ്പെടുന്നത്. കല്ല്, മണ്ണ്, മണൽ തുടങ്ങിയവക്കെല്ലാം കടുത്ത ദൗർലഭ്യം േനരിടുന്നതിനൊപ്പമാണിത്. ഉയർന്ന നികുതി നൽകി വീടുനിർമാണത്തിനിറങ്ങാൻ ഇക്കാരണത്താൽ സാധാരണക്കാർ മടിക്കും. ലക്ഷക്കണക്കിന് നിർമാണത്തൊഴിലാളികളെയും ഇത് ബാധിക്കും.
വീട് നിർമിച്ച് വിൽക്കുന്നവരുടെ എണ്ണത്തിലും അടുത്തകാലത്തായി വൻതോതിൽ കുറവുവന്നിട്ടുണ്ട്. ഉയർന്ന നികുതിമൂലം ഇത്തരത്തിൽ വീടുണ്ടാക്കി വിൽക്കുന്നത് പലരേയും നഷ്ടത്തിലേക്കാണ് നയിക്കുന്നത്. നോട്ടുനിരോധനവും ജി.എസ്.ടിയും നിർമാണ സാമഗ്രികളുടെ അഭാവവും തളർത്തിയ മേഖലക്ക് ബജറ്റ് പ്രഖ്യാപനം കൂടുതൽ നിരാശയാണ് സമ്മാനിച്ചതെന്ന് ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി അംഗവും ഹാബിറ്റാറ്റ് ബിൽഡേഴ്സ് ഉടമയുമായ പി.ഡി. അനിൽകുമാർ പറഞ്ഞു. നികുതി കുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിയെ സമീപിക്കാനിരിക്കുകയാണ് എൻജിനീയർമാരുടെ സംഘടന.
പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പോലുള്ള സർക്കാർ ഭവനപദ്ധതികളിലൂടെ വീട് സ്വന്തമാക്കുന്നവർക്കുപോലും നികുതിയിനത്തിൽ അരലക്ഷത്തോളം രൂപ തിരിച്ചടക്കേണ്ടി വരുന്നുണ്ട്. ഇത്തരം പദ്ധതികളിലുൾപ്പെട്ട വീടുകളുടെ നിർമാണസാമഗ്രികൾക്ക് സബ്സിഡി അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.