Posted On
date_range Updated On
date_range ഏക സിവില്‍കോഡ്: നിയമ കമീഷന്‍റെ നടപടികളില്‍ മഹല്ലുകള്‍ ജാഗ്രത പാലിക്കണം -കാന്തപുരം
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര നിയമ കമീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ മതന്യൂനപക്ഷങ്ങള്‍ ആശങ്കയോടെ മാത്രമേ കാണുന്നുള്ളൂവെന്നും എല്ലാ മഹല്ലുകളും ജാഗ്രത പാലിക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍. സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ (എസ്.എം.എ) സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നുപോലും ഇതുവരെ പൂര്‍ണമായും നടപ്പാക്കിയിട്ടില്ലെന്നിരിക്കെ ഏക സിവില്‍കോഡുമായി കേന്ദ്രസര്‍ക്കാര്‍ ധൃതിപ്പെട്ടുവരുന്നതിന്‍റെ ദുരുദ്ദേശ്യം വ്യക്തമാണ്. നിയമ കമീഷന്‍ നടത്തുന്ന സര്‍വേയുമായി ഒരര്‍ഥത്തിലും സഹകരിക്കേണ്ടതില്ലെന്ന് കേരളത്തിലെ എല്ലാ മഹല്ല് മുസ് ലിം ജമാഅത്തുകളോടും എസ്.എം.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.