കൊടുങ്ങല്ലൂർ: ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ് ആറു മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ കോളജ് അധ്യാപിക മരിച്ചു. എരുശ്ശേരിപ്പാലം കോറോംപറമ്പിൽ സുമേഷിന്‍റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. കൊടുങ്ങല്ലൂർ ശൃംഗപുരം പോഴായിപ്പറമ്പിൽ ഗണേശ് പൈയുടെയും രമയുടെയും മകളാണ്. ഇരിങ്ങാലക്കുട തരണനെല്ലൂർ കോളജ് അധ്യാപികയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 21നായിരുന്നു അപകടം നടന്നത്. ഡിസംബർ എട്ടിനായിരുന്നു രശ്മിയുടെയും സുമേഷിന്‍റെയും വിവാഹം. 21ന് ഭർത്താവിനൊപ്പം പീച്ചി ഡാം സന്ദർശിച്ച് മടങ്ങുമ്പോൾ പട്ടിക്കാട് രണ്ടാമത്തെ ഹമ്പ് കയറുമ്പോൾ ബൈക്കിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ രശ്മി നാലുമാസത്തോളം തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.