കൊച്ചി: അസംഘടിത മേഖലയിലെ വിവിധ തൊഴിൽ വിഭാഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ഇനി സർക്കാർ പുരസ്കാരവും. ഒാരോ വർഷവും മികച്ച തൊഴിലാളികളെ കണ്ടെത്തി ശ്രേഷ്ഠ തൊഴിലാളി പുരസ്കാരം നൽകുന്നതാണ് പദ്ധതി. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് തയാറാക്കിയ കരട് നിർദേശം സർക്കാർ അംഗീകരിച്ചു.
സുരക്ഷ, കൃഷി, ആതുരസേവനം, വിപണനം, ശുചീകരണം, ചുമടെടുപ്പ്, കെട്ടിടനിർമാണം, കൈത്തൊഴിൽ തുടങ്ങി തെരഞ്ഞെടുത്ത 15 മേഖലയിലുള്ളവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുക. തൊഴിലാളികളിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നതിനൊപ്പം തൊഴിലുടമകൾക്ക് നാമനിർദേശം സമർപ്പിക്കാം. അപേക്ഷയും നാമനിർദേശങ്ങളും സ്വീകരിക്കൽ, കൈകാര്യം ചെയ്യൽ, പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കൽ എന്നിവക്ക് പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കും. പദ്ധതി ഇൗ വർഷം നടപ്പാക്കാനാണ് ലക്ഷ്യം. തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച ചെയ്ത ശേഷം അന്തിമ രൂപം നൽകും.
സർക്കാർ - പൊതുമേഖല സ്ഥാപനങ്ങളിലെ മികച്ച ജീവനക്കാർക്ക് പുരസ്കാരം നൽകുന്ന പതിവുണ്ടെങ്കിലും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ അംഗീകാരം നൽകുന്ന സംവിധാനം രാജ്യത്ത് ആദ്യമാണ്.
ലക്ഷ്യം മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം
വളർച്ചയിൽ മുഖ്യ പങ്കുവഹിക്കുന്നവരാണ് അസംഘടിത മേഖലയിലെ തൊഴിലാളികൾ. അവരുടെ കർമശേഷിയെയും മികവിനെയും അംഗീകരിക്കുകയാണ് ശ്രേഷ്ഠ തൊഴിലാളി പുരസ്കാരത്തിെൻറ ലക്ഷ്യം. സെയിൽസ് ഗേളുമാരായി ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അംഗീകരിക്കപ്പെടണം. തൊഴിലാളികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അതുവഴി മെച്ചപ്പെെട്ടാരു തൊഴിൽ അന്തരീക്ഷം വാർത്തെടുക്കാനും ഇത്തരം പ്രോത്സാഹനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
എ. അലക്സാണ്ടർ (ലേബർ കമീഷണർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.