ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭ വനിതാ വിഭാഗവുമായി സഹകരിച്ച് േകാഴിക്കോട്ടെ കേരള സർക്കാർ ജെൻഡർ പാർക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. സ്ത്രീ ശാക്തീകരണത്തിന് ആധുനിക മുഖം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തുടങ്ങിയ ലോകത്തിലെ തന്നെ ആദ്യമാതൃകക്ക് യു.എൻ വിമെൻ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തതായി മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ യു.എന്‍. വിമൻ ഉപപ്രതിനിധി നിഷ്താ സത്യവുമായി മന്ത്രി ചർച്ച നടത്തി. യു.എന്‍ വിമണിെൻറ ദക്ഷിണേഷ്യൻ സെൻററായി കേരളത്തിലെ ജൻഡർ പാർക്ക് പ്രവർത്തിക്കും. ധാരണപത്രം ഡിസംബറിനു മുമ്പ് ഒപ്പുവെക്കും. പ്രവർത്തനത്തിന് ആഗോള പ്രസക്തി നേടാനാണ് ശ്രമങ്ങൾ.
കോഴിക്കോട് വെള്ളിമാടുകുന്നിൽ 24 ഏക്കര്‍ സ്ഥലം ജെന്‍ഡര്‍ പാർക്ക് വികസനത്തിന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ കൊടുക്കത്തക്ക വിധത്തില്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് യു.എൻ വിമൻ സഹായിക്കും. ജെന്‍ഡര്‍ പാര്‍ക്കിെൻറ ഭാഗമായി ജെന്‍ഡര്‍ ഡാറ്റാ സെൻറർ തുടങ്ങാനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.