പരപ്പനങ്ങാടി അബ്റാർ മസ്ജിദിന്റെ മുറ്റത്ത് ജീവനക്കാരൻ പട്ടണത്ത് ഉമർഹാജി തീർത്ത കൃഷിത്തോട്ടം

പളളിമുറ്റം സ്വർഗത്തണലാക്കി ഉമ്മർഹാജി

പരപ്പനങ്ങാടി : ഇത് അടുക്കളതോട്ടമല്ല, പള്ളി തോട്ടമാണ്. പരപ്പനങ്ങാടി ടൗണിലെ അബ്റാർ മസ്ജിദിന്റെ മുറ്റം. പച്ചനിറഞ്ഞ് കാണാൻ ചന്തമുള്ള തോട്ടത്തിൽ നിറയെ കായ്കനികൾ. വാഴപഴം മുതൽ പപ്പാഴ വരെ നൂറു മേനി വിളഞ്ഞു നിൽക്കുന്നു. പള്ളിയിലെ ജീവനക്കാരനായ പട്ടണത്ത് ഉമ്മർ ഹാജിയാണ് ഒഴിവുളള സമയം മണ്ണിൽ ചെലവഴിച്ച് പൊന്നു വിളയിക്കുന്നത്. 

പള്ളി കമ്മറ്റി പ്രസിഡന്റ് ടി. ടി. ശംസുദ്ധീൻ, സെക്രട്ടറി പി. വി നാസിർ കേയി എന്നിവരുടെയും മനാറുൽ ഇസ്ലാം ട്രസ്റ്റ് ചെയർമാൻ പി.കെ അബൂബക്കർ ഹാജിയുടെയും പിന്തുണ ഉദ്യമത്തിന് പിന്നിലുണ്ട്.  മറ്റ് പള്ളികളും ഇത് മാതൃകയാക്കണമെന്ന് ദേശീയ തൊഴിലുറപ്പു പദ്ധതി ജില്ല ഓംബുഡ്‌സ്മാൻ സി. അബ്ദുൽ റഷീദ് പറഞ്ഞു.


Tags:    
News Summary - Ummerhaji turned the courtyard into a paradise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.