Posted On
date_range Updated On
date_range വടകരയിൽ യു.ഡി.എഫ് മിന്നും ജയംനേടും- മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: വടകരയിൽ യു.ഡി.എഫിന് വെട്ടിത്തിളങ്ങുന്ന വിജയമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമ ചന്ദ്രൻ. ഐക്യ ജനാധിപത്യ മുന്നണിക്ക് ഇത്രയും അനുകൂലമായ സാഹചര്യം വടകരയിൽ ഇതുവെര ഉണ്ടായിട്ടില്ല. 2009ൽ താൻ മത്സരിക്കുേമ്പാൾ പ്രതികൂല സാഹചര്യമായിരുന്നിട്ടും വിജയിക്കാൻ കഴിഞ്ഞു. ഇത്തവണ വൻ ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബാലറ്റിന് ബുള്ളറ്റിനേക്കാളും ശക്തിയുണ്ടെന്ന് തെളിയിക്കും. വയനാടിൽ രാഹുൽ ഗാന്ധി മൂന്നു ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷത്തിനു വിജയിക്കും. അസഹിഷ്ണുതക്കും അക്രമത്തിനും എതിരായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.