തിരുവനന്തപുരം: പാർലമെന്ററി ജനാധിപത്യത്തെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ആരാച്ചാരായായിരിക്കും സ്പീക്കർ എ.എൻ. ഷംസീറിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ.
മുന്നണി യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ മഹിള സംഘടനകള്‍ കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധം സംഘടിപ്പിക്കും. പുതിയ നികുതിവർധന പ്രാബല്യത്തില്‍ വരുന്ന ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കരിദിനം ആചരിക്കും. മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും.
സർക്കാറിന്റെ രണ്ടാം വാർഷികത്തിൽ ഭരണപരാജയത്തിനും ജനദ്രോഹ ഭരണത്തിനുമെതിരായ കുറ്റപത്രം സമര്‍പ്പിച്ച് സെക്രട്ടേറിയറ്റ് വളയും. കര്‍ഷകദ്രോഹത്തിനെതിരെ എല്ലാവിഭാഗം കര്‍ഷകരെയും സംഘടിപ്പിച്ച് മേയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.