Posted On
date_range Updated On
date_range 'ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും'; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും -വി.ഡി. സതീശൻ
നിലമ്പൂർ: 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ അധികാരത്തിൽ തിരിച്ച് വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്‍റെ വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് സതീശന്‍റെ പ്രതികരണം.
ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യു.ഡി.എഫ് ജനഹൃദയം കവരും. ഇത് യു.ഡി.എഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി -വി.ഡി. സതീശൻ പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിലേറ വോട്ടിന് വിജയിച്ചിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ വ്യക്തിപ്രഭാവമോ മുൻ എം.എൽ.എ പി.വി. അൻവർ ഉയർത്തിയ വെല്ലുവിളിയോ ഒട്ടും ബാധിക്കാതെയാണ് ഷൗക്കത്തിന്‍റെ മിന്നും വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.