പറവൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി കരുത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേ ഫലങ്ങളെല്ലാം യു.ഡി.എഫിന് അനുകൂലമാണെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില 'തട്ടിക്കൂട്ട്' സർവേകൾക്ക് യാതൊരു വിലയുമില്ല. ഇത്തരം സർവേകൾ നടത്തുന്നവർ സ്വന്തം വിശ്വാസ്യതയാണ് തകർക്കുന്നത്. നേരത്തെ കഷ്ടിച്ച് ഭൂരിപക്ഷം പ്രവചിച്ചവർ പോലും ഇപ്പോൾ യുഡിഎഫിന്റെ വൻ വിജയം സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം ഗൗരവകരമാണ്. ബാലറ്റ് പേപ്പർ ലഭിക്കാത്തതിനാൽ പലരും വോട്ട് ചെയ്യാതെ മടങ്ങേണ്ടി വരുന്നത് ജനാധിപത്യപരമായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ലോക്സഭയെന്ന ക്വാർട്ടർ ഫൈനലിനും തദ്ദേശമെന്ന സെമി ഫൈനലിനും ശേഷം നിയമസഭയെന്ന ഫൈനലിൽ യുഡിഎഫ് മികച്ച ഗോളുകൾ അടിച്ചുകൊണ്ടിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.