സർക്കാറിനെതിരെ പ്രതിപക്ഷത്തി​െൻറ ഉപരോധ സമരം

തിരുവനന്തപുരം: സർക്കാറിനെതി​െര പ്രതിഷേധം കനപ്പിച്ച്​ പ്രതിപക്ഷം. വിശ്വാസ സംരക്ഷണം​ ആവശ്യ​െപ്പട്ട്​​ സംസ്​ ഥാനത്തുടനീളം സമരം സംഘടിപ്പിക്കുന്നതി​​​​​​െൻറ ഭാഗമായി ഇന്ന്​ കലക്​ടറേറ്റുകളും സെക്ര​േട്ടറിയറ്റും ഉപരോധി ക്കുന്നു.

പ്രളയാനന്തരം സംസ്​ഥാനത്ത്​ ഭരണ സ്​തംഭനമാണുള്ളത്​. മന്ത്രിസഭ കൃത്യമായി ചേരുന്നില്ല. സംസ്​ഥാനത് താകെ ക്രമസമാധാന തകർച്ചയുണ്ടായിരിക്കുന്നു. പൊലീസിന്​ തോന്നിയതു പോ​െലയാണ്​ ക്രമസമാധാനപാലനം നടക്കുന്നത്​. സർക്കാർ വിശ്വാസിക​െള വഞ്ചിക്കുകയും വിശ്വാസങ്ങൾക്ക്​ മേൽ കടന്നുകയറ്റം നടത്തുകയും ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ്​ ഉപരോധ സമരം.

തിരുവനന്തപുരത്ത്​ സെക്ര​േട്ടറിയറ്റി​​​​​​െൻറ കൻറോൺമ​​​​​െൻറ്​ ​േഗറ്റ്​ ഒഴി​െക മറ്റ്​ മൂന്ന്​ ഗേറ്റുകളും യു.ഡി.എഫി​​​​​​െൻറ നേതൃത്വത്തിലുള്ള സമരക്കാർ ഉപരോധിച്ചിരിക്കുകയാണ്​. പ്രതിപക്ഷ​േനതാവ്​ രമേശ്​ ചെന്നിത്തല ഉപരോധം ഉദ്​ഘാടനം ചെയ്യും. മറ്റ്​ ജില്ലകളിൽ കലക്​ടറേറ്റാണ്​ ഉപരോധിക്കുക. യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കളായിരിക്കും ഇവിടങ്ങളിൽ സമരം ഉദ്​ഘാടനം ചെയ്യുന്നത്​. എറണാകുളത്ത്​ ഉമ്മൻ ചാണ്ടി സമരം ഉദ്​ഘാടനം ചെയ്യും. കോഴിക്കോട്​ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ഉദ്​ഘാടകൻ. 11 മണിയോടെ നേതാക്കൾ അറസ്​റ്റ്​ വരിക്കും.

Full View
Tags:    
News Summary - UDF Strike Against Government - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.