Posted On
date_range Updated On
date_range തിരുവല്ല നഗരസഭ ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു; അനു ജോർജ് ചെയർപേഴ്സൺ
തിരുവല്ല: തിരുവല്ല നഗരസഭ ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അനു ജോർജ് 15നെതിരെ 17 വോട്ടുകൾക്കാണ് വിജയിച്ചത്. 39 അംഗ കൗൺസിലിൽ 32 അംഗങ്ങൾ വോട്ട് ചെയ്തു.
ബി.ജെ.പിയിലെ ആറ് അംഗങ്ങളും ഒരു എസ്.ഡി.പി.ഐ അംഗവും വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു. ലിന്‍റ ജേക്കബ് വഞ്ചിപ്പാലമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി.
എൽ.ഡി.എഫിന്‍റെ പിന്തുണയോടെ വിജയിച്ച ശാന്തമ്മ വർഗീസ് രാജിവച്ച സാഹചര്യത്തിലാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടന്നത്. മുൻ ചെയർപേഴ്സൺ ആയിരുന്ന ശാന്തമ്മ വർഗീസ് യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൗൺസിൽ ഹാളിലെത്തി അനു ജോർജിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.