എ.കെ.ജി സെന്‍റർ ആക്രമണത്തെ അപലപിക്കുന്നു, യു.ഡി.എഫിന് പങ്കില്ല -എം.എം. ഹസൻ

തിരുവനന്തപുരം: എ.കെ.ജി സെൻററിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കോൺഗ്രസാണ് ഇതിന് പിന്നിലെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. കോൺഗ്രസിനോ യു.ഡി.എഫിനോ ഈ അക്രമത്തിൽ ഒരു പങ്കുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ഹസൻ പറഞ്ഞു.

എ.കെ.ജി സെൻററിന് മുന്നിൽ പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. ഒരു ഗേറ്റിൽ സി.സി.ടി.വിയും പ്രവർത്തിച്ചിരുന്നു. പ്രതിയെ കണ്ടുപിടിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാണ്. പൊലീസ് അന്വേഷണം നടത്തി അക്രമിയെ കണ്ടുപിടിക്കട്ടെ. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം നടക്കാൻ ഇരിക്കെ അർധരാത്രി എ.കെ.ജി സെൻററിനുനേരെയുള്ള അക്രമത്തിൽ ദുരൂഹതകളുണ്ട്. ഇത്തരമൊരു അക്രമം നടത്തി അതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന് തലയിൽ കെട്ടിവെയ്ക്കാൻ ചില ഗൂഢശക്തികളുടെ ബോധപൂർവമായ ശ്രമമുണ്ട്.

സി.പി.എം നേതൃത്വം പ്രവർത്തകരോട് ആത്മസംയമനം പാലിക്കാൻ പറഞ്ഞിട്ടും പത്തനംതിട്ടയിൽ ഉൾപ്പെടെ വ്യാപകമായി കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം നടക്കുകയാണെന്നും ഹസൻ പറഞ്ഞു.

Tags:    
News Summary - UDF has no role in AKG Center attack -MM Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.