ഇടുക്കിയില്‍ 28ന് യു.ഡി.എഫ് ഹര്‍ത്താല്‍

തൊടുപുഴ: ജില്ലയുടെ വികസന കാര്യങ്ങളിൽ സർക്കാർ ആത്​മാർഥത കാട്ടുന്നില്ലെന്നാരോപിച്ച്​ യു.ഡി.എഫ് നവംബർ 28ന് ഹർത്താലിന് ആഹ്വാനം ചെയ്തു. കെട്ടിട നിർമാണ നിരോധനവും ബഫർസോൺ പ്രശ്നങ്ങളും നിമിത്തം ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാൻ കഴിയാതെ സ്ഥിതിയാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രഫ. എം.ജെ. ജേക്കബും ചൂണ്ടിക്കാട്ടി.

ഈ അവസരത്തിൽ ജില്ലയിലെ സംരംഭകത്വ സാധ്യതകളെപ്പറ്റി ആലോചിക്കുന്നതിന്​ വേണ്ടിയുള്ള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്‍റെ നവംബർ 28ലെ സന്ദർശന തട്ടിപ്പിൽ പ്രതിഷേധിച്ചും, ജില്ലയുടെ വികസന കാര്യത്തിൽ ആത്മാർഥത കാണിക്കാത്ത ഇടതു ഗവൺമെന്‍റിന്‍റെ നിലപാടിനെതിരെയുമാണ്​ ഹർത്താലെന്ന്​ നേതാക്കൾ അറിയിച്ചു.

Tags:    
News Summary - UDF hartal in Idukki on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.