Posted On
date_range Updated On
date_range യു.ഡി.എഫ് കാലത്തെ യു.എ.പി.എ കേസുകളും പുന:പരിശോധിക്കണം –യൂത്ത് ലീഗ്
കോഴിക്കോട്: യുഎപിഎ കരിനിയമമാണെന്നും യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് യുഎപിഎ നിസാര കേസുകളില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നദീറിന് എതിരെ തെളിവില്ലെന്ന് ഡിജിപി പറഞ്ഞതിന് ശേഷവും പോലീസ് കോടതിയില്‍ യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് നല്‍കിയത് സംസ്ഥാനത്ത് പോലീസ് രാജ് നടക്കുന്നുവെന്നതിന് തെളിവാണ്. നദീറിന് വേണ്ടി പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ ആര്‍ക്കും ഈ ഗതി വരാമെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.