കോഴിക്കോട്: പാർട്ടി പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ച സംഭവത്തിൽ പ്രതിരോധത്തിലായതിനു പിന്ന ാലെ സി.പി.എമ്മും പൊലീസും ഏറ്റുമുട്ടലിലേക്ക്. അണികളും നേതാക്കളും സ്വന്തം ഭരണത്തിൽനിന്നുണ്ടായ ദുരനുഭവത്തിൽ ക ടുത്ത അതൃപ്തിയിലാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പൂർണമായും തള്ളിപ്പറയാതെ പൊല ീസിനെതിരെ തിരിഞ്ഞിരിക്കുകയാണ് നേതാക്കളിൽ പലരും. ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണം കരുതലോടെയാെണങ്കിലും യുവാക്കൾക്കൊപ്പം നിൽക്കാനാണ് പാർട്ടിയുടെ തീരുമാനം. അറസ്റ്റിലായവർ ഉൾപ്പെടുന്ന സി.പി.എം സൗത്ത് ഏരിയ കമ്മിറ്റി പൂർണമായും പൊലീസ് നയത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നു.
അതിനിടെ, സി.പി.എം അനുഭാവികളുൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പുകളിൽ സ്വന്തം ഭരണകാലത്ത് പാർട്ടിക്കാർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിെര കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. വാട്സ്ആപ് പ്രതികരണവും ചർച്ചയും അതിരുകടക്കരുതെന്നും ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നും മുതിർന്ന നേതാക്കൾ അറിയിച്ചിട്ടും ഗ്രൂപ്പുകളിലെ വിമർശനങ്ങൾക്ക് കുറവില്ല. സിനിമ, സാമൂഹിക രംഗത്തെ ഇടതുസഹയാത്രികരിൽ പലരും യു.എ.പി.എക്കെതിരെ ഇടുന്ന ഫേസ്ബുക്ക് പോസ്റ്റുകളും ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ചിലർ ചർച്ച െകാഴുപ്പിക്കുന്നുണ്ട്. തികഞ്ഞ അവധാനതയോടെ മാത്രമേ യു.എ.പി.എ ചുമത്താവൂ എന്ന സി.പി.എം ജില്ല കമ്മിറ്റിയുടെ അഭിപ്രായം സെക്രട്ടറി പി. മോഹനൻ ഞായറാഴ്ചയും ആവർത്തിച്ചു. സൗത്ത് എരിയ കമ്മിറ്റിക്കു പിന്നാലെ മറ്റു കമ്മിറ്റികളും പരസ്യപ്രതികരണവുമായി രംഗത്തുവരാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ജില്ല നേതൃത്വം വിയോജിപ്പ് വീണ്ടും വെളിവാക്കിയത്.
യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവാത്തതിനാലാണ് പരസ്യമായി പ്രതികരിക്കുന്നതെന്നാണ് ജില്ല സെക്രട്ടറി വീണ്ടും മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടി കടുത്ത എതിർപ്പുമായി രംഗത്തുവന്നതിനു പിന്നാലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി കൈക്കൊണ്ടതെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. പ്രതികൾക്ക് മാവോവാദി ബന്ധമുണ്ടെന്നതിെൻറ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഇവ കോടതിയിൽ ഹാജരാക്കുമെന്നുമാണ് പൊലീസ് വിശദീകരണം. അതേസമയം, സർക്കാർ നിലപാട് മറികടന്ന് പൊലീസിന് നടപടി സ്വീകരിക്കാനാവില്ല എന്നതിനാൽ കേസിെൻറ തുടരന്വേഷണം സംബന്ധിച്ച് ഒൗദ്യോഗികതലത്തിൽതന്നെ ആശയക്കുഴപ്പമുണ്ട് എന്നാണ് സൂചന. അപക്വമായ നടപടിയാണ് പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായതെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിെര കർശന നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.