കോഴിക്കോട്: മാവോവാദിബന്ധം ആരോപിച്ച് വിദ്യാർഥികളെ അറസ്റ്റ് െചയ്തപ്പോൾ ഒരാൾ ഒാടിരക്ഷപ്പെെട്ടന്ന പൊലീസ് വെളിപ്പെടുത്തലിെൻറ വിശ്വാസ്യത ചോദ്യം ചെയ്യപ് പെടുന്നു. 12 ദിവസം വിവിധ സംഘങ്ങളായി തിരഞ്ഞിട്ടും രക്ഷപ്പെട്ടതായി പറയുന്ന ആളെക്കുറി ച്ച് ഒരു വിവരവും കണ്ടെത്താനായിട്ടില്ല. ഏതു നാട്ടുകാരനാണെന്നുപോലും അറിയാനായിട് ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സൗത്ത് അസി. കമീഷണർ എ.ജെ. ബാബു പറഞ്ഞു.
അലൻ ഷുഹൈബും താഹ ഫസലും അറസ്റ്റിലായപ്പോൾ പൊലീസ് പറഞ്ഞത് ഇരുവരും മാവോവാദികളാണെന്നും വർഷങ്ങളായി നിരീക്ഷണത്തിലായിരുന്നു എന്നുമാണ്. ഇങ്ങനെ മാവോവാദിബന്ധത്തിെൻറ പേരിൽ നിരീക്ഷണത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിച്ച വ്യക്തിയെ എങ്ങനെ തിരിച്ചറിഞ്ഞില്ല എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ഒാടിപ്പോയയാളാണ് മുഖ്യപ്രതി എന്ന് നിരന്തരം ആവർത്തിക്കുേമ്പാഴും നാടുപോലും തിരിച്ചറിയാനാവാത്തത് അന്വേഷണ സംഘത്തിനുതന്നെ തിരിച്ചടിയായിട്ടുണ്ട്. അലനും താഹയും സി.പി.എം അംഗങ്ങളായതിനാൽ യു.എ.പി.എ ചുമത്തിയതിനെതിരെ ആദ്യഘട്ടത്തിൽ പാർട്ടിയിൽനിന്നുതന്നെ വലിയ വിമർശനമാണ് ഉയർന്നത്. ഇതോടെ പൊലീസ് ‘തെളിവുകൾ’ പുറത്തുവിടുകയായിരുന്നു. അഞ്ചു വർഷമായി നിരീക്ഷിക്കുന്നു എന്നതിന് തെളിവായി പുറത്തുവിട്ടത് അലൻ ഷുഹൈബ് െകാച്ചിയിൽ കഴിഞ്ഞ മാസം 26ന് നടത്തിയ ഒരു പ്രതിഷേധയോഗത്തിൽ പെങ്കടുത്തതായിരുന്നു. ഇത് വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തു.
അലനൊപ്പം ഇൗ പരിപാടിയിൽ പെങ്കടുത്തവർക്കെതിരെയൊന്നും കേസോ മറ്റു നിയമനടപടിയോ ഉണ്ടാകാത്തപ്പോൾ അലൻ മാത്രം നിരീക്ഷിക്കപ്പെടുന്ന കുറ്റവാളിയാകുന്നെതങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല. അറസ്റ്റിനു പിന്നാലെ ഇരുവരുെടയും വീട്ടിൽനിന്ന് കണ്ടെടുത്തതായി പറയുന്ന ലഘുലേഖ, പുസ്തകങ്ങൾ, മൊബൈൽ, ലാപ്ടോപ്, ഡയറി, മെമ്മറി കാർഡ് തുടങ്ങിയവയല്ലാതെ തുടരന്വേഷണത്തിൽ പുതിയതൊന്നും കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.