കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിൽ ആയുധധാരികളായെത്തിയ മാവോവാദികൾക്കെതിരെ യു.എ.പി.എ പ്രകാരം ആറളം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി എേട്ടാടെയാണ് ഇവർ രണ്ടു താമസക്കാരുടെ വീട്ടിലെത്തിയത്. യൂനിഫോം ധരിച്ച രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ഇവിടെയെത്തിയത്.
ഭക്ഷണം കഴിച്ച് ഫോണും ടോർച്ചും ചാർജ് ചെയ്ത് അരിയും വാങ്ങി പത്തുമണിയോടെ മടങ്ങി. സംഘത്തിലെ ദാമു ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസെടുത്ത് ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിെൻറ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.