തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം 'ശംഭു' ഓർമയായി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 'ശംഭു' ചത്തു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശംഭു ഇന്നലെ രാത്രിയോടെയാണ് ചത്തത്. 39 വയസ്സായിരുന്നു. കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35-40 വയസ്സ് ആണ്.

തിരുവനന്തപുരം മൃശാലയിലെ ഏക കാണ്ടാമൃഗമായിരുന്നു. 1993 മേയ് 19-നാണ് അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്ക്, ഗുവാഹത്തിയിൽ നിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് അഞ്ച് വയസുണ്ടായിരുന്ന ശംഭുവിനെ ഇവിടെ എത്തിക്കുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവായത്. മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ശംഭു.

മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, പാലോട് നിന്നുള്ള പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്താനുള്ള നടപടികൾ പൂർത്തിയാക്കി.

Tags:    
News Summary - Thiruvananthapuram Zoo’s Rhino Shambhu Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.