മെൽവിൻ, ബിനു

ചാലക്കുടിയിൽ രണ്ട് ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു

ചാലക്കുടി: ക്രിസ്മസ് രാത്രിയിൽ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം.

വി.ആർ.പുരം ഉറുമ്പൻകുന്ന് സ്വദേശി പാലയൂർ കൃഷ്ണന്‍റെ മകൻ ബിനുവിനെ (23) പുഷ്പഗിരിയിൽ റോഡരികിലെ വയലിൽ നായംവേലി തോടിനരികെ ആഢംബര ബൈക്ക് അടക്കം വീണു മരിച്ച നിലയിൽ രാവിലെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കൊരട്ടി പൊലീസെത്തി മൃതദേഹം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

കാടുകുറ്റിയിൽ കപ്പേളക്ക് സമീപം മതിലിൽ ബൈക്കിടിച്ച് കാടുകുറ്റി വലിയ മരത്തിങ്കൽ മെൽവിൻ (33) മരിച്ചു.

Tags:    
News Summary - Two youths died in two bike accidents in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.