Posted On
date_range Updated On
date_range ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: കുളത്തൂരിൽ ബൈക്കപകടത്തിൽ കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ സാജിർ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അൽ അമാനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.