വിഷ്ണു, ദിലീപ്
അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ചൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഞ്ചൽ തടിക്കാട് കോട്ടുമല ചരുവിള വീട്ടിൽ വിഷ്ണു (27), ആയൂർ ഇളമാട് അമ്പലമുക്ക് മുകുളുവിള വീട്ടിൽ ദിലീപ് (23) എന്നിവരാണ് അറസ്റ്റിലായത്.
2019 മാർച്ചിൽ വിഷ്ണു പെൺകുട്ടിയുടെ മുത്തശ്ശിയുടെ വീട്ടിൽവെച്ചും 2020 ഫെബ്രുവരിയിൽ ദിലീപ് കുട്ടിയെ മറ്റൊരുബന്ധുവിെൻറ വീട്ടിൽ വെച്ചുമാണ് ബലാത്സംഗം ചെയ്തത്. ഇരുവരും പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതായി മാതാവ് അഞ്ചൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവർക്കുമെതിരെ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.