Posted On
date_range Updated On
date_range തൃശൂരിൽ വെള്ളക്കെട്ടിൽ വീണു രണ്ട് വയസ്സുകാരി മരിച്ചു
തൃശൂർ: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ അനന്യയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം. കോട്ടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിക്കുന്നത്. താമസിച്ചിരുന്ന വീടിന് പുറകിൽ മണ്ണെടുത്ത കുഴിയിലെ വെള്ളത്തിൽ വീഴുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിലെ കുഴിയിൽനിന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.