ചാലക്കുടിയിൽ കാറിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

തൃശൂർ: ചാലക്കുടി പരിയാരത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പള്ളിയിലേയ്ക്ക് പോകുകയായിരുന്ന വഴിയാത്രക്കാരി ഉൾപ്പെടെ രണ്ട് സ്ത്രീകൾ മരിച്ചു. കാൽനട യാത്രക്കാരിയും പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 5.45നാണ് അപകടം.


ചാലക്കുടി - അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിൽ വളവിലാണ് അപകടം. തോമസാണ് കാർ ഓടിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ തോമസിനെ ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    
News Summary - Two women killed in chalakkudi car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.