കൊല്ലം പുനലൂരിൽ മിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

പുനലൂർ: കൊല്ലം പുനലൂരിൽ തൊഴിലുറപ്പ് തൊഴിലിനിടെ മിന്നലേറ്റ് രണ്ടു സ്ത്രീ തൊഴിലാളികൾ മരിച്ചു. പുനലൂർ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച പകൽ 11.30ഓടെ ആയിരുന്നു അപകടം. ഇടക്കുന്നം ഗോകുലത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ രജനി (45) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരിക്കോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടക്കുന്നം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ആറംഗസംഘം ജോലി ചെയ്യുന്നതിനിടെയായിരുന്നു ശക്തമായ മിന്നൽ ഉണ്ടായത്. പുരയിടത്തിൽ രണ്ടു ഭാഗത്തായിട്ടായിരുന്നു ഇവർ തൊഴിൽ ചെയ്തിരുന്നത്. ഇതിൽ സരോജവും രജനിയും ജോലി ചെയ്തിരുന്ന ഭാഗത്താണ് മിന്നലേറ്റത്. ബോധംകെട്ട് വീണ ഇവരെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. 

Tags:    
News Summary - Two thozhilurapp workers were killed by lightning in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.