സുല്‍ത്താന്‍ ബത്തേരി: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ സഹോദരിമാരുടെ മക്കൾ കുളത്തില്‍ മുങ്ങിമരിച്ചു. പാട്ടവയല്‍ ബിദര്‍ക്കാട് ചോലക്കല്‍ ഫിറോസ് -സാജിത ദമ്പതികളുടെ മകന് മുഹമ്മദ് ഷാമില്‍ (ഒമ്പത്), ചീരാല്‍ കുടുക്കി കളരിക്കല്‍ ഷിഹാബുദ്ദീന് -താഹിറ ദമ്പതികളുടെ മകള്‍ സന ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ചീരാൽ കുടുക്കിയിലെ അംഗൻവാടിക്ക് സമീപമുള്ള കുളത്തിലാണ് അപകടം നടന്നത്.
ഉമ്മയുടെ സഹോദരി താമസിക്കുന്ന ചീരാല്‍ കുടുക്കിയിലെ തറവാട്ട് വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു രണ്ടു കുട്ടികളും. ഷാമിലും സന ഫാത്തിമയും കൂട്ടുകാരും വീടിനടുത്തുള്ള ഈസ്റ്റ് ചീരാല്‍ സ്റ്റേഡിയത്തില്‍ കളിക്കാന്‍ പോയി മടങ്ങുന്നതിനിടെ തൊട്ടടുത്ത കുളത്തില്‍ കാല് കഴുകുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. രാവിലെ വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ ഏറെനേരമായിട്ടും കാണാെത വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുളത്തിനടുത്ത് ചെരിപ്പ് കണ്ടത്. തുടര്‍ന്ന് നാട്ടുകാർ കുളത്തിൽ തിരഞ്ഞപ്പോൾ കുട്ടികളെ കുളത്തില്‍ കണ്ടെത്തി. ഉടൻ ചീരാൽ ഗവ. ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുഹമ്മദ് ഷാമില്‍ ബിദര്‍ക്കാട് ബി.എം.എസ് സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും സന ഫാത്തിമ ബത്തേരി ഡബ്ല്യു.എം.ഒ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മുഹമ്മദ് ആഷിര്‍, നിദ ഷെറിന് എന്നിവരാണ് ഷാമിലിെൻറ സഹോദരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.