മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു; ജലനിരപ്പ് 141.50 അടി

കുമളി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് സ്പിൽവേ ഷട്ടറുകൾ അടച്ചു. V6, V7 ഷട്ടറുകളാണ് രാവിലെ ആറു മണിയോടെ അടച്ചത്. കൂടാതെ V2, V3, V4 എന്നീ ഷട്ടറുകൾ 60 സെന്‍റീമീറ്ററിൽ നിന്നും 30 സെന്‍റീമീറ്ററായി കുറച്ചു.

രാവിലെ രേഖപ്പെടുത്തിയത് പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ 141.50 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ പെരിയാറിൽ 19.40 മില്ലീമീറ്റർ മഴയാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഇടുക്കി ജലസംഭരണിയിലെ നിലവിലെ ജലനിരപ്പ് 2400.22 അടിയാണ്. 1411.056 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംഭരണശേഷിയുടെ 96.68 ശതമാനം വരുമിത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് മണിക്കൂറിൽ 0.349 ഘനയടിയാണ്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 141 അ​ടി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​തി​നെ​ തു​ട​ർ​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് ജ​ലം ഒ​ഴു​ക്കാ​ൻ തു​റ​ന്ന നാ​ല്​ സ്പി​ൽ​വേ ഷ​ട്ട​റു​ക​ളി​ൽ മൂ​ന്നെ​ണ്ണ​വും വെ​ള്ളി​യാ​ഴ്ച അ​ട​ച്ചിരുന്നു.

Tags:    
News Summary - Two shutters of Mullaperiyar Dam closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.