കോഴിക്കോട്ട് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടു പേർ കീഴടങ്ങി

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടു പേർ കീഴടങ്ങി. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ ഐ.എം.എയുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരാഴ്ചമുമ്പ് നടന്ന പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ടാണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതര്‍ കുഞ്ഞിന്‍റെ മരണ വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ചായിരുന്നു സംഘർഷം.

പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയില്‍ കടന്ന് ചില്ലുകളും മറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു. അക്രമം തടയാനെത്തിയ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകന് മര്‍ദനമേറ്റിരുന്നു. സംഭവം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Two persons surrendered in Kozhikode doctor assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.