ചങ്ങരംകുളത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും ഓട്ടോ ടാക്സിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം. ഓട്ടോ ടാക്സിയിലുണ്ടായിരുന്ന ഒതളൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ അബൂബക്കർ(58),ബുള്ളറ്റ് യാത്രക്കാരനായ പടിഞ്ഞാറങ്ങാടി സ്വദേശി പൂളക്കുന്നത്ത് ഷിഹാബ് (32)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ജംഗഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളം പൊലീസെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗത തടസം ഒഴിവാക്കിയത്. 
Tags:    
News Summary - Two people were injured in a three-vehicle collision in Changaramkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.