സിറാജ്, സജീർ 

തൊട്ടില്‍പാലത്ത് 99 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: തൊട്ടില്‍പാലത്ത് 99 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ചേരാപുരം പൂമുഖം സ്വദേശികളായ തട്ടാര്‍കണ്ടി സിറാജ് (43), പടിക്കല്‍ സജീര്‍ (31) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെയാണ് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ഇവരെ പിടികൂടിയത്. ഡാന്‍സാഫ് അംഗങ്ങളും നാദാപുരം ഡിവൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും എസ്.ഐ എം.പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ ആൻറി നാർക്കോട്ടിക് സ്കോഡും ചേര്‍ന്ന് തൊട്ടില്‍പാലം ചാത്തങ്കോട്ട് നടയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു. 

മൈസുരുവില്‍ നിന്നാണ് എം.ഡി.എം.എ കടത്തുന്നതെന്നും പ്രതികളെ ചോദ്യം ചെയ്യുന്നതായും അറസ്റ്റ് നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Two people arrested with 99 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.