നിരോധിത മയക്കുമരുന്നുമായി രണ്ടു നഴ്​സിങ്​ വിദ്യാർത്ഥികൾ അറസ്റ്റിൽ

കൊച്ചി: നിരോധിത മയക്കുമരുന്നുമായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ. സൗത്ത് റയിൽവേ സ്റ്റേഷന് സമീപം വിവേകാനന്ദന റോഡിലുള്ള കരിത്തല ഭാഗത്ത് നിന്നാണ്​ രണ്ട്​ പേരും പിടിയിലായത്​. പുത്തൻകുരിശ്, പള്ളിപ്പറമ്പിൽ വീട്ടിൽ ആൽബിൻ റെജി (21), കോട്ടയം, കടുത്തുരുത്തി, ഞീഴൂർ, പള്ളാട്ടുതടത്തിൽ വീട്ടിൽ അലക്സ് സിറിൽ (20) എന്നിവരെയാണ് സെൻട്രൽ പൊലീസ്​പിടികൂടിയത് .

ഇവരിൽ നിന്ന് 400 ഗ്രാം കഞ്ചാവും, 4 ഗ്രാം എം.ഡി.എം.എ യും കണ്ടെടുത്തു. ബാംഗ്ലൂരിൽ ബി.എസ്​.സി നഴ്സിംങിന് മൂന്നാം വർഷം പഠിക്കുന്ന രണ്ടു പേരും ഒരു വർഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. നാട്ടിലേക്ക് വരുമ്പോൾ വില്‌പനക്കായി കരുതുകയും ചെയ്തിരുന്നു. അപ്രകാരം കൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ താമസിക്കുന്നിടത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചെറുകിട ഏജന്റുമാർ വഴിയാണ് മാരക ലഹരിമരുന്നുകൾ ഇവർ വാങ്ങിയിരുന്നത്.

Tags:    
News Summary - Two nursing students were arrested with prohibited drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.