തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അർധഅതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം റദ്ദായതോടെ ഭൂ ഉടമകൾക്ക് മഞ്ഞക്കുറ്റികൾ നീക്കാം. കെ-റെയിൽ ഉപേക്ഷിച്ച് സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികളും റദ്ദായി. കേന്ദ്രാനുമതി നിഷേധിക്കപ്പെടുകയും സംസ്ഥാന സർക്കാർ ബദൽ പദ്ധതിയായ റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (ആർ.ആർ.ടി.സി) പ്രഖ്യാപിക്കുകയും ചെയ്തതോടെ കെ-റെയിലിനുള്ള ഭൂമി ഏറ്റെടുക്കൽ ആശങ്ക ഒഴിയുകയാണ്.
അതിരടയാള നിയമപ്രകാരം റവന്യൂ വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന് പരമാവധി ഒരുവർഷ കാലാവധിയാണുണ്ടായിരുന്നത്. ഇതിനുള്ളിൽ പഠനം പൂർത്തീകരിച്ചില്ലെങ്കിൽ അസാധുവാകുന്നതാണ് ഈ വിജ്ഞാപനം. ഹിയറിങ് നടത്തി പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുയും വേണം. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവിറക്കേണ്ടത്. ഈ നടപടിക്രമം സിൽവർലൈനിന്‍റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.
സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ- റെയിലിന്റെ വിശദീകരണം. സാമൂഹിക ആഘാതപഠനം നടത്താൻ അതിർത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ നാട്ടിയതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.