ഒന്നല്ല, രണ്ട്​ സ്ഥാനാർഥികൾ; ഉടുമ്പൻചോലയിൽ എൻ.ഡി.എയുടെ 'സസ്​പെൻസ്​'

തൊടുപുഴ: ഉടുമ്പന്‍ചോലയില്‍ എന്‍.ഡി.എക്ക് രണ്ട്​ സ്ഥാനാർഥികള്‍. ബി.ഡി.െജ.എസും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്​​​. ഇതിനിടെ, മണ്ഡലം ഏറ്റെടുക്കുന്നതായി ബി.ജെ.പി അറിയിച്ചു. ഇടുക്കിയും ഉടുമ്പൻചോലയും ബി.ഡി.ജെ.എസിന് നൽകുമെന്നായിരുന്നു വിവരം.

ശനിയാഴ്ച രാത്രിയാണ്​ രണ്ടിട​െത്തയും സ്ഥാനാർഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചത്​. ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥും ഉടുമ്പൻചോലയിൽ സന്തോഷ് മാധവനുമായിരുന്നു സ്ഥാനാർഥികൾ. എന്നാൽ, ഞായറാഴ്ച ബി.ജെ.പി ഡൽഹിയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ ഉടുമ്പൻചോലയും ഇടംപിടിച്ചു.

മഹിള മോർച്ച ജില്ല നേതാവ് രമ്യ രവീന്ദ്രനാണ്​ സ്ഥാനാർഥി​. ഇതോടെ ആശയക്കുഴപ്പമായി. തുടർന്നാണ്​ മണ്ഡലം ബി.ജെ.പി ഏറ്റെടുത്തതായി അറിയിപ്പ്​ വരുന്നത്​. ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ.എസ്. അജിയും ഇക്കാര്യം സ്ഥിരീകരിച്ചു. ബി.ജെ.പിക്കാണ് സീറ്റെന്ന് ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ്​ ജയേഷും പ്രതികരിച്ചു.

എന്നാൽ, മണ്ഡലത്തിലെ ബി.ജെ.പിയിലും ബി.ഡി.ജെ.എസിലും ഇതുസംബന്ധിച്ച​ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്​. ബി.ഡി.ജെ.എസ് സ്ഥാനാർഥി സന്തോഷ് മാധവനുവേണ്ടി ഞായറാഴ്ച രാവിലെ പ്രചാരണം തുടങ്ങിയിരുന്നു.

Tags:    
News Summary - two NDA candidates in Udumbanchola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.