വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപന: രണ്ടുപേർ കൂടി പിടിയിൽ
ആലുവ: വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപന നടത്തുന്ന അന്തർ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍. പാലക്കാട് മുതലമട അംബേദ്കര്‍ കോളനി മംഗലത്ത്കാട് വീട്ടില്‍ മാഹിൻ (പളുങ്ക് മാഹിൻ -36), പാലക്കാട് മുതലമട ഗൗഡപുരം പുത്തൂര്‍ വീട്ടില്‍ ഇജാസ് (26) എന്നിവരെയാണ് എടത്തല പൊലീസ് പാലക്കാട് കൊല്ലംകോടുനിന്ന് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ട് വാഹനങ്ങൾ ഇവര്‍ മോഷ്ടിച്ചു. ഈ കേസിലെ മറ്റൊരു പ്രതി രവി മാണിക്യനെ ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. മാഹിൻ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളില്‍ പ്രതിയാണ്. ഇജാസിനെതിരെ കൊല്ലംകോട് സ്റ്റേഷനിലും കേസുണ്ട്.
ആലുവ ഭാഗത്തുനിന്ന് വാഹനങ്ങൾ കാണാതായത് സംബന്ധിച്ച് റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. വാഹനം മോഷ്ടിച്ചശേഷം തമിഴ്നാട്ടിലെത്തിച്ചാണ് രൂപമാറ്റം വരുത്തുന്നത്. ഇവർ കൂടുതൽ വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എസ്.പി കാർത്തിക് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ ആലുവ ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എടത്തല എസ്.ഐ കെ. സിനോദ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ റഹ്മാൻ, അബ്ദുൽ ജലീൽ, എസ്.സി.പി.ഒ മാരായ അബൂബക്കര്‍ സിദ്ദീഖ്, പി.എസ്. ഷിജ, സി.പി.ഒമാരായ ഷെമീർ, ടി. ജയശങ്കർ, കെ.എസ്. മുഹമ്മദ് റഫീക്ക് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.