മാസപ്പടി കേസ്: ഇഡി നിർദേശത്തിൽ ആലോചിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ നിർദേശത്തിൽ ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഡി.ജി.പിയുമായി സംസാരിച്ചുവെന്നും കത്ത് കിട്ടിയിട്ടുണ്ടെന്നുമാണ് മനസിലാക്കാൻ സാധിച്ചത്. ഇതിൽ ആലോചിച്ച് നിയമപരമായ കാര്യങ്ങൾ ചെയ്യുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. റിയാസിനെതിരെയും വീണക്കെതിരെയും കേസ് എടുക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണയെയും ബന്ധിപ്പിച്ചുള്ള അന്വേഷണത്തിലേക്കാണ് ഇതിലൂടെ ഇ.ഡി കടക്കുന്നത്. അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുന്നതിന്റെ സാധ്യത തേടിക്കൊണ്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.
കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളിൽ വിശദമായ രേഖകൾ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ കാബിനറ്റ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനെയും വീണയെയും എല്ലാം ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് കത്തിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.