രാഷ്ട്രീയ വിയോജിപ്പുകൾ കാരണമാണ് പി.എം ശ്രീ പദ്ധതിയിലെ തീരുമാനം നീളുന്നത്; പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ രാഷ്ട്രീയ വിയോജിപ്പുള്ളതിനാലാണ് തീരുമാനം നീളുന്നതെന്നത് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. വിഷയത്തിൽ സർക്കാർ മുന്നോട്ട് വച്ച പഴയ നിലപാടിൽ തന്നെ തുടരുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹി ചർച്ചകളെക്കുറിച്ചോ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചോ തനിക്ക് ഔദ്യോഗിക വിവരമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് രൂപീകരിച്ച ഉപസമിതി വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു. പ്രളയവും അനുബന്ധ ചുമതലകളും കാരണം ഫൈനൽ മീറ്റിങ് നടക്കാൻ സാധിച്ചില്ലെന്നും അതിനുശേഷം യോഗങ്ങൾ ചേർന്നിട്ടില്ലെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

Tags:    
News Summary - The delay in the decision on the PM SHRI scheme is due to political differences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.