Posted On
date_range Updated On
date_range ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു കണ്ണൂർ സ്വദേശികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
മൈസൂരു: കർണാടക ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു.
ഇതിൽ ഒരുകുട്ടിയുടെ നില ഗുരുതരമാണ്. കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ഗുണ്ടൽപേട്ടിന് സമീപം കക്കൽ തൊണ്ടി മദ്ദേൻഹുണ്ടിയിൽ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച KL 13 AW 2307 കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ഗുണ്ടൽപേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.