ചേരാനല്ലൂർ അപകടം: അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം, 17കാരന്‍റെ ജാമ്യം റദ്ദാക്കിയില്ല
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17 കാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കോടതി 17കാരന്‍റെ ജാമ്യം റദ്ദാക്കിയില്ല.
മൈനർമാർ പ്രതികളായ എത്ര കേസുകളിൽ നരഹത്യാ കേസ് ചുമത്തിയുണ്ടെന്ന കോടതിയുടെ ചോദ്യത്തിന് സമാനമായ ഒമ്പത് കേസുകൾ ഉണ്ടെന്ന് പ്രോസിക്യൂഷനൻ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് ഈ കേസുകൾ എടുത്തതെന്ന് കോടതി ചോദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉദ്യാഗസ്ഥർക്ക് അറിയില്ലേ എന്നും പതിനേഴുകാരനെതിരെ ചുമത്തിയ 105 എന്ന വകുപ്പ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്.ഐ.ആർ ചുമത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
അഡീഷണൽ ജഡ്ജി അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിക്കുന്ന സ്ഥിതിയിൽ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ഇയാൾ കോടതിയുടെ മേൽനോട്ടത്തിലായതിനാൽ ഒളിവിൽ പോകാൻ സാധ്യതയില്ല, സ്ഥിരം കുറ്റവാളിയല്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. 16 പേജുള്ള എതിർ സത്യവാങ്മൂലമാണ് സർക്കാർ ജാമ്യത്തെ എതിർത്ത് സർക്കാർ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളെ ഭയന്നാണോ ഇത്തരത്തിൽ സത്യവാങ്മൂലം സമർപ്പിച്ചതെന്ന് കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.