104ാം വ​യ​സ്സി​ലും ന​കാ​രം കൊ​ട്ടി കു​ഞ്ഞ​ല

മു​ക്കാ​ട്ടു​ക​ര: വാ​ർ​ധ​ക്യ​ത്തി​ന്റെ ത​ള​ർ​ച്ച​യേ​തു​മി​ല്ലാ​തെ 104ാം വ​യ​സ്സി​ലും ആ​വേ​ശ​ത്തോ​ടെ ന​കാ​രം കൊ​ട്ടി ചി​റ​യ​ത്ത് കൊ​ച്ചാ​പ്പു കു​ഞ്ഞ​ല വി​ളം​ബ​രം കു​റി​ച്ച​തോ​ടെ, മു​ക്കാ​ട്ടു​ക​ര സെ​ന്റ് ജോ​ർ​ജ് ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വി​വി​ധ ക​ലാ, കാ​യി​ക, സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഡോ. ​ഫാ. വി​ൻ​സെ​ന്റ് ചെ​റു​വ​ത്തൂ​ർ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

വി​കാ​രി ഡോ. ​ഫാ. വി​ൻ​സെ​ന്റ് ചെ​റു​വ​ത്തൂ​രും അ​സി​സ്റ്റ​ന്റ് വി​കാ​രി റ​വ. ഫാ. ​നി​തി​ൻ പൊ​ന്നാ​രി​യും ചേ​ർ​ന്ന് ഇ​ട​വ​ക ദി​ന​ത്തി​ന്റെ ഔ​ദ്യോ​ഗി​ക നാ​മ​മാ​യ ‘യാ​ഹ​ദ് 2കെ26’ ​പ്ര​ഖ്യാ​പി​ച്ചു.

ഇ​ട​വ​ക​യി​ലെ ഏ​റ്റ​വും പ്രാ​യം​ചെ​ന്ന അം​ഗ​മാ​യ കു​ഞ്ഞ​ല ന​കാ​രം കൊ​ട്ടി​യ​തി​ന് പി​ന്നാ​ലെ, ഇ​ട​വ​ക​യി​ലെ 40 യൂ​നി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 40 ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി. ഇ​ട​വ​ക ദി​നം ക​ൺ​വീ​ന​ർ സി.​ഒ. ഡേ​വി​സ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ പ്രി​ൻ​സ് മേ​നാ​ച്ചേ​രി, ജെ​സ്വി​ൻ സാ​ജു, നി​ധി​ൻ ജോ​സ്, ജെ​ൻ​സ​ൻ ജോ​സ് കാ​ക്ക​ശ്ശേ​രി, ടോ​മി നെ​ല്ലി​ശ്ശേ​രി, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റീ​ത്ത, ഡീ​ക്ക​ൻ ജോ​ബി വ​ട​യാ​റ്റു​കു​ഴി, ഷി​ജ വ​ർ​ഗീ​സ്, ഡി​ക്സ​ൺ ഡേ​വി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - 104-Year-Old Inaugurates St. George Parish Day Celebrations in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.