സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് സി.പി.എം നേതാവ് പി. ശശിയുടെ സഹോദരൻ

കണ്ണൂർ: കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയുടെ സഹോദരൻ മുണ്ടയോട് വയൽപുരയിൽ പി. സരസൻ (54) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 7.10ഓടെയായിരുന്നു അപകടം. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന നബീൽ എന്ന സ്വകാര്യ ബസ് മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിന്റെ ഡ്രൈവർ സീറ്റിന് മുന്നിലുള്ള ഭാഗമാണ് സ്കൂട്ടറിൽ ഇടിച്ചത്.

കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനായ സരസൻ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

വിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഭാര്യ: അനിഷ. മകൾ: നന്ദന (വിദ്യാർഥിനി).

Tags:    
News Summary - CPM Leader P. Sasi’s Brother Dies in Kannur Bus Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.