അ​റ​സ്​​റ്റി​ലാ​യ ​ര​ഞ്ജി​ത്, ദൈ​വം എന്നിവർ

കഞ്ചാവ്​ കേസിൽ 'ദൈവം' അറസ്​റ്റിൽ

ക​ട്ട​പ്പ​ന: ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ വ​ണ്ട​ന്മേ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വ​ണ്ട​ന്മേ​ട്​ മാ​ലി സ്വ​ദേ​ശി ദൈ​വം (34), ത​മി​ഴ്നാ​ട് രാ​യ​പ്പ​ൻ​പെ​ട്ടി സ്വ​ദേ​ശി ര​ജി​ത്ത് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 16.5 കി​ലോ ക​ഞ്ചാ​വും അ​ത്​ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൊ​ലേ​റോ ജീ​പ്പും പി​ടി​ച്ചെ​ടു​ത്തു.

ഡിവൈ.എസ്​.പി എൻ.സി. രാജമോഹനന്​ ലഭിച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ർ​കോ​ട്ടി​ക് സെ​ല്ലും വ​ണ്ട​ന്മേ​ട്​ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മാ​ലി കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​സ​ങ്ങ​ളാ​യി പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് മൊ​ത്ത​മാ​യി എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും മ​റ്റ്​ ജി​ല്ല​ക​ളി​ലും എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ. ഇ​വ​രെ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - two including daivam arrested in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.