Posted On
date_range Updated On
date_range വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻകാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നരയോടെ പാലോട് പുത്തൻചിറയിൽ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തിൽ പെടുകയായിരുന്നു. മരിച്ച കാർത്തിക് പത്താംക്ലാസ് വിദ്യാർഥിയാണ്.
നിലവിളി കേട്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഇരുവരെയും നദിയിൽനിന്ന് കയറ്റി. കാർത്തിക്കിന് ജീവനുണ്ടായിരുന്നെങ്കിലും വിതുര താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചെന്നാണ് വിവരം. ബിനുവിന്‍റെ മൃതദേഹം പാലോട് സർക്കാർ ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.