കടമുറിക്കുള്ളിൽ ഉടമയും സ്​ത്രീയും മരിച്ച നിലയിൽ

തൃശൂർ:  നഗര മധ്യത്തിലെ കടക്കുള്ളിൽ  ഉടമയെയും മധ്യവയസ്കയായ സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. കണിമംഗലം സ്വദേശികളായ സലീഷ് (32), ബിന്ദു (40) എന്നിവരാണ് മരിച്ചത്. ചെമ്പോട്ടിൽ ലെയിനിൽ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം തുന്നൽ മെഷീനും തുന്നൽ വസ്തുക്കളും വിൽക്കുന്ന മെഷീൻ ഹൗസ് എന്ന സ്ഥാപനത്തിനുളളിലാണ് മൃതദേഹങ്ങൾ കണ്ടത്​.

രാവിലെ ജീവനക്കാർ കട തുറന്ന് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടത്. മരിച്ച സലീഷ് കടയുടമയും സ്ത്രീ സ്ഥിരമായി കടയിൽ സാധനങ്ങൾ  വാങ്ങാൻ വരാറുളളതാണെന്നും ജീവനക്കാർ സ്ഥിരീകരിച്ചു.

Tags:    
News Summary - two dead bodies found in shop at thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.