നിവാൻ നിഖിൽ

കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണു; ഒരാൾ മരിച്ചു

വടകര: കോഴിക്കോട് മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. മണിയൂർ കൈരളി ഗ്രന്ഥാലയത്തിനു സമീപം വടക്കെ ചാലിൽ ‘ചന്ത്രകാന്ത’ത്തിൽ നിഖിലിന്‍റെ മകൻ നിവാൻ (അഞ്ച്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ദ്രുപതിനെ (ഒമ്പത്) നാട്ടുകാർ രക്ഷിച്ച് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികൾ വീടിനു സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. പടവുകളിൽ തൂങ്ങി പിടിച്ചു നിന്നതിനാൽ ദ്രുപത് രക്ഷപ്പെട്ടു. മറ്റു കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി കിണറ്റിൽനിന്ന് പുറത്തെടുത്ത നിവാനെ തച്ചംകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ. നിവാന്‍റെ അമ്മ: ജിജി. സഹോദരി: നിയ.


Tags:    
News Summary - Two children fell into a well while playing; one died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.