Posted On
date_range Updated On
date_range രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് നഗരത്തിൽ കഞ്ചാവ് വിൽപന നടത്തിവന്ന രണ്ടുപേരെ പൊലീസ് പിടികൂടി. പേരൂർക്കട മണ്ണാമ്മൂല പാറവിളാകത്ത് വീട്ടിൽ ഗൌതം (31), വെട്ടുകാട് ലീൻ കോട്ടേജിൽ ജെയ്സൺ ജുഡ് (25) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന രണ്ടു കിലോ അമ്പത് ഗ്രാം കഞ്ചാവും ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് കഞ്ചാവ് സ്ഥലത്തെത്തിച്ച് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.