പിടിയിലായ പ്രതികൾ
റെയിൽവേ സ്റ്റേഷനിൽ 30 കുപ്പി മദ്യവുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പരിശോധനക്കിടെ 30 കുപ്പി ഗോവൻ നിർമിത മദ്യവുമായി രണ്ട് പേരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ വാണിയംകുളം സ്വദേശികളായ രാജേഷ് (42), പി. സജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. ആർ.പി.എഫ് എസ്.ഐ മണികണ്ഠൻ, തൃശൂർ റെയിൽവേ പൊലീസ് സി.പി.ഒമാരായ സ്റ്റീഫൻ, കിരൺ മോഹൻ, ഷൊർണൂർ റെയിൽവേ പൊലീസ് സി.പി.ഒ, മദനിഷ്, പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ പ്രശാന്ത് എന്നിവർ തൃശൂർ റെയിൽവെ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് ഇവർ പിടിയിലായത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് ഇരുവരും ഓരോ കാർഡ്ബോർഡ് പെട്ടി തോളിൽ കയറ്റി പോകുന്നത് കണ്ട് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസിൽ അറിയിക്കുകയും എസ്.ഐമാരായ ജയകുമാർ, മനോജ് കുമാർ, സി.പി.ഒമാരായ പ്രശാന്ത്, ശ്രീജ മോൾ എന്നിവരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.